Ticker

6/recent/ticker-posts

കേരള എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 99.07 ശതമാനം വിജയം


തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവരിൽ 99.07% വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. പുതിയ മന്ത്രിസഭ നിലവിൽ വരാത്ത സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഔദ്യോഗികമായി ഫലം പുറത്തുവിട്ടത്.
എസ്എസ്എൽസിക്ക് പുറമെ താഴെ പറയുന്ന പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്:
THSLC
THSLC (Hearing Impaired)
AHSLC
SSLC (Hearing Impaired)
ഫലം എങ്ങനെ അറിയാം?
ഉച്ചയ്ക്ക് 3.30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം ലഭ്യമാകും. വെബ്സൈറ്റുകൾക്ക് പുറമെ താഴെ പറയുന്ന സംവിധാനങ്ങളിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്:
വാട്സാപ്പ്: ഐടി മിഷന്റെ 9188619958 എന്ന നമ്പറിലൂടെ ഫലം ലഭിക്കും.
മൊബൈൽ ആപ്പ്: 'നമ്മുടെ കേരളം' ആപ്പ് വഴി ഫലം അറിയാം.

Post a Comment

0 Comments