Ticker

6/recent/ticker-posts

മണിയൂരിൽ തേങ്ങാ കൂടയ്ക്ക് തീ പിടിച്ചു


മണിയൂർ പഞ്ചായത്ത്, മന്ദരത്തൂരിൽ നടുവിലത്തെ പ്രാറ്റിൽ യൂസഫിൻ്റെ വീടിന് സമീപത്തുള്ള തേങ്ങാ കൂടയ്ക്ക് ഇന്ന് ഉച്ചക്ക് ഒന്നര മണിയോട് കൂടി തീ പിടിച്ചത്. സമീപത്ത് ജോലിചെയ്യുകയായിരുന്ന kseb ജീവനക്കാർ ആണ് പുക ഉയരുന്നത് കണ്ടത്. ഉടൻ വടകര അഗ്നിരക്ഷ സേനയിൽ വിവരം അറിയിച്ചു. വീതി കുറഞ്ഞ റോഡ് ആയതിനാൽ വലിയ വാഹനങ്ങൾ സ്ഥലത്ത് എത്താൻ സാധിച്ചില്ല. ഫയർ സ്റ്റേഷനിലെ ചെറിയ വാഹനമായ വാട്ടർ മിസ്റ്റ് ഉപയോഗിച്ചും തേങ്ങാ കൂടയുടെ ഒരു ഭാഗം ചുമര് പൊളിച്ച് തേങ്ങ പുറത്തേക്ക് എടുത്തും തീ അണച്ചു. ഏകദേശം 200 തേങ്ങ കത്തി നശിച്ചു , 2000 തേങ്ങ സംരക്ഷിക്കാൻ കഴിഞ്ഞു.
സ്റ്റേഷൻ ഓഫിസർ വാസത്ത് ചെയച്ചൻകണ്ടി യുടെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനാംഗങ്ങൾ ഒരു മണിക്കൂർ പ്രവർത്തിച്ച് തീ അണച്ചു.

Post a Comment

0 Comments