Ticker

6/recent/ticker-posts

രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു


ന്യൂഡൽഹി: ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ മാറ്റങ്ങളെത്തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് 3 രൂപ വീതമാണ് വർധിപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര തലത്തിൽ ഇന്ധനവില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്


കേരളത്തിലും ഇന്ധനവിലയിൽ സമാനമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെ നിരക്കുകൾ ഇങ്ങനെ:
തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 110.76 രൂപ, ഡീസൽ 99.64 രൂപ.
കോഴിക്കോട് (നഗരം): പെട്രോൾ 109.07 രൂപ, ഡീസൽ 97.96 രൂപ.
കോഴിക്കോട് (ഗ്രാമീണം): പെട്രോൾ 109.37 രൂപ, ഡീസൽ 98.23 രൂപ.
പശ്ചിമേഷ്യൻ പ്രതിസന്ധി എണ്ണ ഉൽപാദനത്തെയും വിതരണത്തെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ

Post a Comment

0 Comments