Ticker

6/recent/ticker-posts

കാരുണ്യ സ്പർശം'26. സ്നേഹ സംഗമം

  മണിയൂർ കാരുണ്യം പെയിൻ& പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ കിടപ്പ് രോഗികളുടെയും പരിചാരകരുടെയും സംഗമം സംഘടിപ്പിച്ചു. പതിയാരക്കര മഞ്ചയിൽ കടവ് മൽസ്യ സഞ്ചാരി പാർക്കിൽ നടന്ന പരിപാടിയുടെ ഔചാരിക ഉദ്ഘാടനം മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിൻഷ. കെ, പ്രശസ്ത ഗായകൻ താജ്ജുദ്ദ്ധീൻ വടകര എന്നിവർ സ വർണ്ണ ബലൂണുകൾ ആകാശത്തിലേക്ക് പറത്തിക്കൊണ്ടും പാട്ടുപാടിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ രാജേഷ്. കെ, നഫീസ ടീച്ചർ, ഹഫ്‌സത്ത്, ബിജിത്ത് ലാൽ തെക്കെടത്ത്, വിഷ്ണു മുതുവീട്ടിൽ എന്നിവർ സന്നിഹിതരായി. രാജേഷ്. കെ ആദ്യക്ഷത വഹിച്ചു. പാലിയം മണിയൂർ, പരിരക്ഷ പാലിയേറ്റീവ്, കനിവ് മണിയൂർ എന്നിവയുടെ പ്രതിനിധികൾ ആശംസകൾ നേർന്നു. അമ്പതോളം കിടപ്പ് രോഗികളും, അതിലേറെ പരിചാരകരും സംഗമത്തിന് എത്തിച്ചേർന്നു. നൂറിലധികം വളണ്ടിയർമാരും പരിപാടിക്ക് എത്തിച്ചേർന്നു. പതിയാരക്കര അമ്പലമുക്കിലെ സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തകർ മുഴുവൻ പേർക്കും സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.ആഷിയാന പ്രസവാനന്തര ശുഷ്‌റൂഷ കുറുന്തോടി,ആധുനി ഗോൾഡ് എന്നീ സ്ഥാപനങ്ങൾ ഇവന്റ് സ്പോൺസർ ആയി. സുഭാഷ് പയ്യോളിയുടെ മിമിക്രി ഏറെ രസകരമായി കൈകൊട്ടിക്കളി,ഗാനമേള, കുട്ടികൾക്കുള്ള മത്സരങ്ങൾ എന്നിവ പരിപാടിക്ക് കൊഴുപ്പേകി.സംഗമത്തിന് എത്തിയ രോഗികൾക്ക് മൂരാട് പുഴയിലൂടെ ബോട്ട് സവാരിയും ഒരുക്കിയിരുന്നു.മുഴുവൻ രോഗി കുടുംബങ്ങൾക്കും സമ്മാനങ്ങൾ നൽകുകയുണ്ടായി.സമാപന സമ്മേളനത്തിൽ പ്രസിഡന്റ് വി. പി സുരേഷ് ആദ്യക്ഷത വഹിച്ചു.മധു മേകൊത്ത് (ബ്ലോക്ക്‌ മെമ്പർ ),നാസർ. കെ. എ,ഡോക്ടർ അന്ത്രു, ഡോക്ടർ സുധ (HOD , GOVT ഡെന്റൽ കോളേജ് കോഴിക്കോട്) അജ്മൽ പി. പി, ഷൈജു,പി. പി ഹമീദ്,സുനിൽ മുതുവന. മുഹമ്മദ്‌. ടി. കെ. എം. പി അബ്ദുൽ റഷീദ്   എന്നിവർ സംസാരിച്ചു.

Post a Comment

0 Comments