Ticker

6/recent/ticker-posts

വായനക്കളരി 2026 ൻ്റെ ഭാഗമായി "കുട്ടി പട്ടാളം" ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

വായനക്കളരി 2026 ൻ്റെ ഭാഗമായി മേലടി ശ്രീനാരായണ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ശ്രീനാരായണ ഭജനമഠം ഗവ. യു പി സ്കൂളിൽ "കുട്ടി പട്ടാളം" എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ സാഹിറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മുദ്ര അധ്യക്ഷത വഹിച്ചു കൗൺസിലർമാരായ.കെ ജയകൃഷ്ണൻ. ( ഗ്രന്ഥശാലസംഘം നേതൃസമിതി കൺവീനർ)
റയിസ് റാഫി. (കൗൺസിലർ)
എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്കുള്ള റീഡിംഗ് തിയറ്ററിലും അഭിമുഖത്തിലും ജയൻ മൂരാടും.
നാടകക്കളരിയിൽ പ്രശസ്ത നാടക സിനിമാ പ്രവർത്തകരായ ഷനിത്ത് മാധവിക. നിധിഷ് നാഥൻ .
രഞ്ജിത്ത് കൊയിലാണ്ടി എന്നിവരും ക്ലാസുകളെടുത്തു. പ്രകാശ് പയ്യോളിയുടെ നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിമും നിർമ്മിച്ചു. സമാപന സമ്മേളനം കൌൺസിലർ കുൽ സുറാഷിദ് ഉദ്ഘാടനം ചെയ്തു. നേതൃ സമിതി ചെയർമാൻ പി .എം . അഷറഫ്
ടി.പി. നാണു
എം.സി.സുധീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെല്ലാം വേദിയിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ചടങ്ങിൽ 
കെ വി ചന്ദ്രൻ സ്വാഗതവും 
ഗിരീഷ് എം സി നന്ദിയും പറഞ്ഞു.

Post a Comment

0 Comments