Ticker

6/recent/ticker-posts

കൊല്ലം പിഷാരികാവ് ഉത്സവത്തോടനുബന്ധിച്ച് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി:കൊല്ലം പിഷാരികാവ് ഉത്സവത്തോടനുബന്ധിച്ച് നാഷണൽ ഹൈവേയിൽ ഏപ്രിൽ 2,3 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ കൈനാട്ടി - കറ്റിയാടി വഴി അല്ലെങ്കിൽ പയ്യോളിയിൽ നിന്നും പേരാമ്പ്ര റോഡ് വഴി ഉള്ളിയേരി അത്തോളി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.

വടകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ നന്തിയിൽ നിന്നും പുതിയ ബൈപ്പാസ് വഴി ചെങ്ങോട്ടുകാവ് എത്തി ഹൈവേയിൽ കയറേണ്ടതാണ്.

. കോഴിക്കോട് ഭാഗത്തുനിന്നും വടകര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ പൂളാടികുന്ന് ഉള്ളിയേരി വഴി അല്ലെങ്കിൽ കൊയിലാണ്ടി ROB ജംഗ്ഷനിൽ നിന്നും റെയിൽവേ ഓവർ ബ്രിഡ്‌ജ് കയറി വലത്തോട്ട് തിരിഞ്ഞ് ഉള്ളിയേരി പേരാമ്പ്ര വഴി പോകേണ്ടതാണ്.

. കോഴിക്കോട് ഭാഗത്തുനിന്നും വടകര ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ ചെങ്ങോട്ടുകാവിൽ നിന്നും പുതിയ ബൈപ്പാസ് വഴി നന്തി എത്തി നാഷണൽ ഹൈവേയിൽ പ്രവേശിക്കേണ്ടതാണ്

വടകര ഭാഗത്തുനിന്നും കൊയിലാണ്ടിക്ക് വരുന്ന ലോക്കൽ ബസുകൾ പാലക്കുളത്തിനടുത്ത് നിർത്തി ആളുകളെ ഇറക്കി തിരിച്ചു പോകേണ്ടതാണ്.

കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് വരുന്ന ലോക്കൽ ബസുകൾ കൊല്ലം പെട്രോൾ പമ്പിൽ നിർത്തി ആളെ ഇറക്കി തിരിച്ചു പോകേണ്ടതാണ്.

Post a Comment

0 Comments