പേരാമ്പ്ര. : പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയെക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ നടത്തുന്ന വർഗീയ പരാമർശങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കൾ പേരാമ്പ്ര നിയോജകമണ്ഡലം വരണാധികാരിയായ ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകി. എൽഡിഎഫ് കൺവീനറും പേരാമ്പ്ര നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ ടിപി രാമകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിലാണ് വർഗീയ പരാമർശമുള്ള റെക്കോർഡഡ് ഓഡിയോ ഉപയോഗിച്ചു എന്ന് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് എസ് സുനന്ദ് ആണ് പരാതി നൽകിയത്. ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഹരികൃഷ്ണൻ, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ജിഷ്ണു കടിയങ്ങാട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ഇ എൻ സുമിത് എന്നിവർ ഒപ്പമുണ്ടായിരുന്നു.
. യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയയുടെ പ്രചാരണവുമായി ബന്ധപ്പെട്ട്, “നമ്മുടെ വോട്ടുകൾ നമ്മുടെ ഖൗമിലെ കുട്ടിക്ക്, മത ഏകീകരണത്തിന്റെ ചിന്നം വിളിയാണ് മുസ്‌ലിം ലീഗ് നടത്തുന്നത്” എന്ന പരാമർശമാണ് എൽ.ഡി.എഫ് പ്രചാരണ വാഹനത്തിൽ നിന്ന് പ്രക്ഷേപണം ചെയ്തതെന്നാണ് യു.ഡി.എഫ് ആരോപണം.
എന്നാൽ പ്രചാരണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ പ്രതികരിച്ചു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.