കോഴിക്കോട്: ദുബൈ കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ബാഫഖി തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീറിനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. മെയ് മാസത്തിൽ കൊയിലാണ്ടിയിൽ നടക്കുന്ന ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്നു ജൂറി ചെയർമാൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി യും , പി എസ് സി മുൻ അംഗവുമായ ടി.ടി ഇസ്മായിൽ , സയ്യിദ് ഹുസ്സൈൻ ബാഫഖി തങ്ങൾ എന്നീ ജൂറി അംഗങ്ങൾ സന്നിഹിതരായിരുന്നു.
മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീർ, ഭരണ , രാഷ്ട്രീയ , സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ നൽകിയ ശ്രദ്ധേയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹനായത്. ഭരണ നിർവ്വഹണം, രാഷ്ട്രീയ ജീവിതം ഇവയോടൊപ്പം സാഹിത്യ-സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായ അദ്ദേഹം, ബാഫഖി തങ്ങളുടെ ദർശനങ്ങളും മൂല്യങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.രാഷ്ട്രീയ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് കർമ്മ ശ്രേഷ്ഠ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
നാസിം പാണക്കാട് പ്രസിഡന്റും നിഷാദ് മൊയ്തു ജനറൽ സെക്രട്ടറിയും സയ്യിദ് ഫസൽ തങ്ങൾ ട്രഷററുമായ ദുബൈ കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി മുൻ വർഷങ്ങളിലും വിവിധ മേഖലകളിൽ ശ്രദ്ധേയ സേവനം അനുഷ്ഠിച്ചവരെ ആദരിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ നടത്തിയ ബാഫഖി തങ്ങൾ അനുസ്മരണങ്ങളിൽ കെ.കെ.വി അബൂബക്കർ (ജനസേവാ പുരസ്കാരം), എം.സി വടകര (ജ്ഞാന ശ്രേഷ്ഠ പുരസ്കാരം), കെ. ഇബ്രാഹിം മാസ്റ്റർ (കർമ്മ ശ്രേഷ്ഠ പുരസ്കാരം), പി.കെ.കെ ബാവ (കർമ്മ ശ്രേഷ്ഠ പുരസ്കാരം), ടി.എ അഹമ്മദ് കബീർ (കർമ്മ ശ്രേഷ്ഠ പുരസ്കാരം) എന്നിവർ ജേതാക്കളായി.
വാർത്താസമ്മേളനത്തിൽ ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മശ്ഹൂർ തങ്ങൾ , കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി പി ഇബ്രാഹിം കുട്ടി , ജനറൽ സെക്രട്ടറി സി ഹനീഫ മാസ്റ്റർ , ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ , കെ എം നജീബ് (മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ) , കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് എ അസീസ് മാസ്റ്റർ , കെ പി മൂസ , കെ എം സി സി മണ്ഡലം വൈസ് പ്രെസിഡന്റുമാരായ സാഹിർ പി കെ, റഹീസ് കോട്ടക്കൽ , ഷഫീക്ക് സം സം ( മൂടാടി കെ എം സി സി ) തുടങ്ങിയവർ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.