വാഷിങ്ടൺ: ആഗോളതലത്തിൽ വീണ്ടും കോവിഡ് ഭീതി പടർത്തി കൊറോണ വൈറസിന്റെ പുതിയ വകഭേദം 'സിക്കാഡ' (BA.3.2) പടരുന്നതായി റിപ്പോർട്ട്. അമേരിക്കയുൾപ്പെടെ 23-ലധികം രാജ്യങ്ങളിൽ ഇതിനോടകം ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ വൈറസുകളെ അപേക്ഷിച്ച് അതിവേഗത്തിലുള്ള വ്യാപനശേഷിയും ജനിതക മാറ്റങ്ങളുമാണ് ഇതിനെ അപകടകാരിയാക്കുന്നത്.
എന്താണ് 'സിക്കാഡ' വകഭേദം?
2021-ൽ ലോകത്തെ വിറപ്പിച്ച ഒമിക്രോൺ വകഭേദത്തിന്റെ പിൻഗാമിയായാണ് BA.3.2 അറിയപ്പെടുന്നത്. വർഷങ്ങളോളം മണ്ണിനടിയിൽ കഴിഞ്ഞ ശേഷം പുറത്തുവരുന്ന 'സിക്കാഡ' എന്ന ഷഡ്പദത്തിന്റെ പേരാണ് ഈ വകഭേദത്തിന് നൽകിയിരിക്കുന്നത്. 2024 അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. 2025-ഓടെ ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയായിരുന്നു.
ആരോഗ്യവിദഗ്ധരുടെ ആശങ്ക:
വൈറസിന്റെ സ്‌പൈക് പ്രോട്ടീനിൽ ഏകദേശം 70 മുതൽ 75 വരെ ജനിതക മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ഈ മാറ്റങ്ങൾ കാരണം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെയും നിലവിലുള്ള വാക്സിനുകളെയും മറികടക്കാൻ വൈറസിന് കെൽപ്പുണ്ടെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
നിലവിൽ 23 രാജ്യങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആഗോളതലത്തിൽ നിരീക്ഷണം ശക്തമാക്കാൻ ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകിയിട്ടുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.