Ticker

6/recent/ticker-posts

കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ നിരവധി ബൂത്തുകളിൽ ആക്രമണം.

നിയമസഭാ തിരഞ്ഞെടുപ്പിനിടെ വടക്കൻ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ നിരവധി ബൂത്തുകളിൽ യുഡിഎഫ്, എൻഡിഎ ഏജന്റുമാർക്ക് നേരെ ആക്രമണമുണ്ടായതായാണ് പരാതി. കണ്ണൂരിലെ ധർമ്മടം, മട്ടന്നൂർ, തലശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽ യുഡിഎഫ് ബൂത്ത് ഏജന്റുമാർക്ക് പരിക്കേറ്റു. മട്ടന്നൂരിൽ കോൺഗ്രസ് മന്ദിരം അടിച്ചുതകർത്തതായും റിപ്പോർട്ടുണ്ട്. തളിപ്പറമ്പ് മലപ്പട്ടത്ത് വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെതിരെ പ്രതിഷേധമുയരുകയും എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തു.
കോഴിക്കോട് ജില്ലയിലെ നാദാപുരം, ബാലുശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിലും സംഘർഷാവസ്ഥ നിലനിന്നു. കുറ്റ്യാടിയിൽ കള്ളവോട്ട് ചോദ്യം ചെയ്ത യുഡിഎഫ് ഏജന്റുമാർക്ക് മർദ്ദനമേറ്റു. വാണിമേലിൽ യുഡിഎഫ് കൺവീനർ ഉൾപ്പെടെയുള്ള നേതാക്കളെ ആക്രമിച്ചതായും പരാതിയുണ്ട്. കാസർകോട് തൃക്കരിപ്പൂരിലും ഉദിനൂരിലും ബൂത്ത് ഏജന്റുമാർക്ക് നേരെ ആക്രമണമുണ്ടായി. ഉദിനൂരിലും പേരാവൂരിലും യുഡിഎഫ് വനിതാ ഏജന്റുമാർക്ക് നേരെ നായ്ക്കുരണ പൊടി പ്രയോഗിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. നായ്ക്കുരണ പൊടി പ്രയോഗിച്ച സംഭവത്തിൽ കേസെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു

Post a Comment

0 Comments