Ticker

6/recent/ticker-posts

കോഴിക്കോട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു.

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 162-ാം നമ്പർ ബൂത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. സന്തോഷ് സ്‌കറിയ എന്ന ഉദ്യോഗസ്ഥനാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം വിദഗ്ധ ചികിത്സയിലാണ്.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കുമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments