Ticker

6/recent/ticker-posts

മട്ടന്നൂരിൽ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധ: വയോധികൻ മരിച്ചു; മുന്നൂറിലധികം പേർ ചികിത്സയിൽ

 


കണ്ണൂർ: മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ചു നടന്ന പ്രസാദസദ്യ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വയോധികൻ മരിച്ചു. പേരാവൂർ പൂവത്തുംകണ്ടി വിജയൻ (70) ആണ് വെള്ളിയാഴ്ച രാവിലെ അന്തരിച്ചത്. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിരവധി പേർ ആശുപത്രിയിൽ

കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സദ്യ കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മുന്നൂറിലധികം പേരെ കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ വിവിധ ആശുപത്രികളിലായി ചികിത്സ തേടി.

സദ്യയിൽ നിന്നാണോ അതോ കുടിവെള്ളത്തിൽ നിന്നാണോ വിഷബാധ ഉണ്ടായതെന്ന് വ്യക്തമാകാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Post a Comment

0 Comments