Ticker

6/recent/ticker-posts

കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം


ചിക്കമംഗലൂരു: നാല് ദിവസമായി തുടരുന്ന ആശങ്കകൾക്കൊടുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തെ 1500 അടി താഴ്ചയുള്ള കൊക്കയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അപകടം ചൊവ്വാഴ്ച വൈകിട്ട്
പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ (15). ചൊവ്വാഴ്ച വൈകിട്ട് 5.20-ഓടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് കാണാതാകുന്നത്. നിമിഷങ്ങൾക്കുള്ളിൽ കുട്ടി അപ്രത്യക്ഷമായത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
അന്വേഷണം തുടരുന്നു
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കൾ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റു പത്തോളം പേരെ സിസിടിവി ദൃശ്യങ്ങൾ വഴി തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ചിക്കമംഗലൂരു നോർത്ത് പൊലീസ്. തെർമൽ ഡ്രോണുകളും നൂറിലധികം അംഗങ്ങളുള്ള ടാസ്ക് ഫോഴ്സും രാത്രിയും പകലും നടത്തിയ തെരച്ചിലിനൊടുവിലാണ് കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments