Ticker

6/recent/ticker-posts

മലപ്പുറം വാഹനാപകടം: ദമ്പതികൾ മരിച്ചു

 
​മലപ്പുറം: കോട്ടയ്ക്കൽ എടരിക്കോട് കോളജ് പടിക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഗുഡ്‌സ് ഓട്ടോയിൽ ബസിടിക്കുകയും നിയന്ത്രണം വിട്ട ഓട്ടോ ലോറിക്കടിയിലേക്ക് ഇടിച്ച് കയറുകയും ചെയ്താണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ ഇളയരാജ, ഭാര്യ സരസ്വതി എന്നിവരാണ് മരണപ്പെട്ടത്.
​ഗുഡ്‌സ് ഓട്ടോയുടെ പിന്നിൽ ബസ് ഇടിച്ചതിനെത്തുടർന്ന് വാഹനം ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ എടരിക്കോട് സ്വദേശി കോക്കാട്ട് മജീദിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്.
​മരിച്ച ഇളയരാജയുടെയും സരസ്വതിയുടെയും മൃതദേഹങ്ങൾ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments