Ticker

6/recent/ticker-posts

കണ്ണൂരിൽ തെരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക അക്രമം; വീടിന് തീയിട്ടു, വാഹനങ്ങൾ തകർത്തു


കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ രാഷ്ട്രീയ സംഘർഷം. ശക്തമായ പോരാട്ടം നടന്ന പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പയ്യന്നൂരിലും മയ്യിലും വീടുകൾക്ക് നേരെ അക്രമമുണ്ടായി. സംഘർഷസാധ്യത കണക്കിലെടുത്ത് മേഖലയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പയ്യന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയും സി.പി.എം ബ്രാഞ്ച് അംഗവുമായ ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് അതിക്രമം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ 12.30-ഓടെ എത്തിയ അക്രമിസംഘം വീടിന്റെ ജനൽ ചില്ലകൾ അടിച്ചുതകർക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
പയ്യന്നൂരിന് പുറമെ മയ്യിലും സമാനമായ രീതിയിൽ വീടുകൾക്ക് നേരെ അക്രമം നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. അക്രമികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രശ്നബാധിത പ്രദേശങ്ങളിൽ പോലീസ് പട്രോളിങ് ശക്തമാക്കി.

Post a Comment

0 Comments