Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ പോലീസുകാർ സഞ്ചരിച്ച ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം 27 പേർക്ക് പരിക്ക്

കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിനു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. 27 പേർക്ക് പരിക്ക് .ഗുരുതരമായി പരിക്കേറ്റ ഡ്രൈവർമാർ അടക്കം 5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 22 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു
 ഇന്ന് പുലർച്ചെ 12:30 ഓടെ  കൊയിലാണ്ടി കൊല്ലത്തുള്ള പെട്രോൾ പമ്പിനു മുന്നിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക്  ഇലക്ഷൻ ഡ്യൂട്ടിയിലെ പോലീസുകാരുമായി പോവുകയായിരുന്ന ടുറിസ്റ്റ് ബസ്സും കണ്ടയിനർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഇടിയുടെ ആഘാതത്തിൽ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർമാരെ ഹൈഡ്രോളിസ് കട്ടറിന്റെ സഹായത്തോടെ പുറത്തെടുത്തു.  
Sfro ഷിജി ഐ യുടെ നേതൃത്വത്തിൽ 
 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ദ് ബി,ഇർഷാദ് ടി കെ,അനൂപ് എൻ പി,ൽ, നവീൻകുമാർ കെപി,ഇന്ദ്രജിത്ത് ഐ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments