Ticker

6/recent/ticker-posts

കുംഭമേള താരത്തിന്റെ വിവാഹം: പോക്സോയ്ക്ക് പുറമെ എസ്‌സി/എസ്ടി നിയമപ്രകാരവും കേസെടുക്കാൻ നിർദ്ദേശം


ന്യൂഡൽഹി: കുംഭമേളയിലൂടെ വൈറലായ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. നിലവിലുള്ള പോക്സോ കേസിന് പുറമെ, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും (SC/ST Act) വ്യാജരേഖ ചമച്ചതിനും കേസെടുക്കണമെന്ന് ആവശ്യം ഉയർന്നു. ഇക്കാര്യത്തിൽ പോലീസിന് കർശന നിർദ്ദേശം നൽകുമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്കെ അറിയിച്ചു.
സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വിവാഹത്തിന് കാർമ്മികത്വം വഹിച്ചവരെയും നേതൃത്വം നൽകിയവരെയും കേസിൽ പ്രതികളാക്കണമെന്നും പരാതിക്കാരനായ പ്രഥം ദുബൈ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയത് നിയമപരമായി വലിയ വീഴ്ചയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടണമെന്നും പ്രകാശ് ഉയ്കെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
വിവാഹത്തിനായി വ്യാജരേഖകൾ നിർമ്മിച്ചെന്ന ആരോപണവും കമ്മീഷൻ ഗൗരവമായാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments