Ticker

6/recent/ticker-posts

കരുളായി കൊലപാതകം: ഭർതൃമാതാവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; അടുക്കളയിൽ ഒളിപ്പിച്ച ആയുധം കണ്ടെടുത്തു


പൂക്കോട്ടുംപാടം: കരുളായി കുണ്ടുങ്ങൽ സ്വദേശി തൊണ്ണത്ത് റിജില കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ഭർതൃമാതാവ് ശാന്തയെ (60) വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു. തിങ്കളാഴ്ച വൈകീട്ട് 4.30-ഓടെ കനത്ത സുരക്ഷയിലാണ് പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചത്.
ആയുധം കണ്ടെടുത്തു:
തെളിവെടുപ്പിനിടെ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന അരുവാകത്തി പോലീസ് കണ്ടെടുത്തു. വീടിന്റെ അടുക്കള ഭാഗത്ത് അടുപ്പിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി ഉണ്ടായിരുന്നത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആയുധം കണ്ടെത്തിയത്.

തെളിവെടുപ്പ്
നേതൃത്വം: പൂക്കോട്ടുംപാടം പോലീസ് ഇൻസ്പെക്ടർ എം. സനൽ രാജ്, എസ്.ഐമാരായ ജെയിംസ് ജോൺ, നാസർ, ദിനേഷ്, എ.എസ്.ഐ ജാഫർ എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി.
വിദഗ്ധ പരിശോധന: മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്ധരായ പി. നൂറുദ്ദീൻ, സയന്റിഫിക് ഓഫിസർ ഇഷാഖ്, ഫോട്ടോഗ്രാഫർ പി. വിമൽ എന്നിവർ സംഭവസ്ഥലത്തുനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

Post a Comment

0 Comments