Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
 ദേശീയപാതയിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്കൂളിന് മുൻവശത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. 
ഇന്ന് വൈകുന്നേരം 5.15-ഓടെയായിരുന്നു അപകടം .കൊയിലാണ്ടി സ്വദേശിക്കാണ് പരിക്കേറ്റത്.
വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. 
കാലിന് പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി.

Post a Comment

0 Comments