എം.എസ്.സി സൈക്കോളജി വിദ്യാർത്ഥിയായ മിടുക്കനായ ഈ യുവാവിന്റെ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജിവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും ഡോക്ടർമാരും. അതിന് അടിയന്തിരമായി ചെയ്യേണ്ടുന്ന ശസ്ത്രക്രിയക്ക് ഏകദേശം അമ്പത് ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതരിൽനിന്നും അറിയാൻ കഴിഞ്ഞത്. ഇതിനകം തന്നെ ചികിത്സക്കായി വലിയൊരു തുക ചിലവഴിച്ച് കഴിഞ്ഞ സുനിൽ കുമാറിന്റെ (വീട്ടമ്മയായ ഭാര്യയും സ്‌കൂൾ വിദ്യാർത്ഥിനിയായ മകളുമടങ്ങുന്ന) കുടുംബത്തിന് ഈ തുക താങ്ങാവുന്നതിനുമപ്പുറമാണ്.
അനുരഞ്ജിന്റെ ചികിത്സയ്ക്ക് കുടുംബത്തെ സഹായിക്കുന്നതിനായി ശ്രീ ഷാഫി പറമ്പിൽ എം.പി, ശ്രീ കെ. പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ, ശ്രീ യു.കെ. ചന്ദ്രൻ മുൻസിപ്പൽ ചെയർ പേഴ്സൺ എന്നിവർ രക്ഷാധികാരികളായും ശ്രീമതി ഷാദിയ, വാർഡ് കൗൺസിലർ (ചെയർമാൻ), ശ്രീ വി.വി.സുധാകരൻ (ജനറൽ കൺവീനർ), ശ്രീ എം. പത്മനാഭൻ, ശ്രീ സജീവൻ വി.വി., ശ്രീ സുരേഷ് പൂണാട്ടിൽ (കൺവീനർമാർ), ശ്രീ എൻ. വി. വത്സൻ മാസ്റ്റർ (ട്രഷറർ) എന്നിവർ ഭാരവാഹികളായും സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
അനുരഞ്ജിന്റെ ചികിത്സക്കായി പരമാവധി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് പിതാവ് സുനിൽകുമാറിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊയിലാണ്ടി ശാഖയിൽ (IFSCode: SBIN0003338) ഒരു അക്കൌണ്ട് 449 2781 4068 എന്ന നമ്പറിൽ ആരംഭിച്ചിട്ടുണ്ട്. 62352 60438 എന്ന ഫോൺ നമ്പറിലേക്ക് ഗൂഗിൾ പേ വഴിയും പണമയക്കാവുന്നതാണ്.
പത്രസമ്മേളനത്തിൽ ചെയർമാൻ ഷാദിയ ജനറൽ കൺവീനർ വി.വി. സുധാകരൻ
തസ്നിയ ടീച്ചർ , വൽസൻ മാസ്റ്റർ , സുരേഷ് പൂണാട്ടിൽ പങ്കെടുത്തു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.