പയ്യോളി : തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 11നു കുട്ടിച്ചാത്തൻ-ഗുളികൻ പുന പ്രതിഷ്ഠ വാർഷികത്തോട് കൂടി ആരംഭിക്കുന്നു, തുടർന്ന് ക്ഷേത്രപരിപാലന സമിതി 20 ലക്ഷത്തോളം രൂപ ചിലവിൽ പുതുതായി നിർമിച്ച ക്ഷേത്ര ചുറ്റുമതിലിന്റെയും കവാടത്തിന്റെയും സമർപ്പണം ക്ഷേത്രം തന്ത്രി ശ്രീ. കുന്നിമഠത്തില്ലത്ത് നാരായണൻ നമ്പൂതിരി നിർവഹിക്കും.
12 മുതൽ 16 വരെ ഉത്സവവിളക്കുകളും, 16-17 തീയതികളിൽ പ്രാദേശികകലാകാരന്മാരുടെ ഗ്രാമോത്സവം പരിപാടിയും അരങ്ങേറും, 17നു രാത്രി 7നും 8നുമിടയിൽ ക്ഷേത്രതന്ത്രിയുടെ കാർമികത്വത്തിൽ ഊരാളന്മാർ കൊടിയേറ്റകർമ്മം നിർവഹിക്കും, 18നു പറമ്പിൽ ഭഗവതി ക്ഷേത്രവും വി ട്രെസ്റ്റ് കണ്ണാശുപത്രിയും നേത്ര ഓപ്ടിക്കൽസും സംയുകതമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പും ഉച്ചയ്ക്ക് 12മുതൽ സമൂഹ സദ്യയും രാത്രി ഗുളികൻ കുട്ടിച്ചാത്തൻ വെള്ളാട്ടുകളും നടക്കും
19നു പകൽ വിവിധ ആചാരവരവുകളും ഇളനീർക്കുലവരവുകളും വൈകീട്ട് താലപ്പൊലി എഴുന്നള്ളത്തും കരിമരുന്ന് പ്രയോഗവും ഭഗവതിയുടെയും കാരണവരുടെയും വെള്ളാട്ടും രാത്രി വിശേഷാൽ വലിയ വട്ടളം ഗുരുതിയും തുടർന്ന് തണ്ടാന്റെ ആചാരവരവും പൂക്കലശം വരവുകളും നടക്കും, 20നു പുലർച്ചെ ഗുളികൻ, കുട്ടിച്ചാത്തൻ, കാരണവർ, ഭഗവതി തിറകളും നടക്കും.
ഭാരവാഹികളായ അശോകൻ ജി കെ (പ്രസിഡന്റ്, ക്ഷേത്ര പരിപാലനസമിതി) അഡ്വക്കേറ്റ് പി ടി പ്രവീൺ കുമാർ( സെക്രട്ടറി) അശോകൻ എം പി (ട്രഷറര്‍) ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ പി ടി രാഘവൻ(പ്രസിഡന്റ്)സി പി സത്യൻ (സെക്രട്ടറി)എം വി ബാബു (രക്ഷാധികാരി) അംഗങ്ങളായ ആദിഷ് ആർ.കെ, രജീഷ് കുഴിക്കാട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.