Ticker

6/recent/ticker-posts

എനിക്ക് ഒരായിരം പ്രണയങ്ങൾ ഉണ്ടാകാം, അത് വ്യക്തിപരം"; ആരോപണങ്ങളെ തള്ളി മന്ത്രി ഗണേഷ് കുമാർ



പത്തനാപുരം: തനിക്കെതിരെ ഉയർന്നു വന്ന വിവാദങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നാടകമാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആരോപണങ്ങൾ ശരിയാണോ തെറ്റാണോ എന്ന് നോക്കുന്നില്ലെന്നും അവയെ പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പത്തനാപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിജീവിതം സ്വന്തം അവകാശം: തന്റെ വ്യക്തിജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്ന് മന്ത്രി തുറന്നടിച്ചു. "ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ്. എനിക്ക് ഒന്നല്ല, ഒരായിരം പ്രണയങ്ങൾ ഉണ്ടാകാം" - അദ്ദേഹം പറഞ്ഞു.

ശത്രുക്കൾ വീട്ടിൽ നിന്ന് തന്നെ

തനിക്ക് എപ്പോഴും വീട്ടിൽ നിന്ന് തന്നെയാണ് ശത്രുക്കൾ ഉണ്ടാകാറുള്ളതെന്നും ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങൾ തന്റെ തിരഞ്ഞെടുപ്പ് ഭൂരിപക്ഷം കൂട്ടാനേ സഹായിക്കൂ എന്നും അദ്ദേഹം പരിഹസിച്ചു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണ്. അദ്ദേഹം ആവശ്യപ്പെട്ടാൽ ആ നിമിഷം മന്ത്രിസ്ഥാനം രാജിവെയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ കൂട്ടിചേർത്തു.
രാഷ്ട്രീയ ഗൂഢാലോചന: ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ആണെന്ന് മന്ത്രി ആരോപിച്ചു. ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. മേയർ സ്ഥാനം കിട്ടാത്തതിന്റെ അമർഷമാണ് ശ്രീലേഖ തീർക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.





Post a Comment

0 Comments