Ticker

6/recent/ticker-posts

വനിതാ ദിനത്തിൽ സൗജന്യമായി നേത്ര പരിശോധനയും ഒ പി കൺസൾട്ടേഷനും സംഘടിപ്പിച്ചു.

പയ്യോളി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പയ്യോളി നഗര സഭയും ശ്രീധരീയം ആയുർവേദ ഐ ക്ലിനിക്കും സംയുക്തമായി വനിതാ കൗൺസിലർമാർക്കും, ഹരിത സേന അംഗങ്ങൾക്കും സൗജന്യമായി നേത്ര പരിശോധനയും ഒ പി കൺസൾട്ടേഷനും സംഘടിപ്പിച്ചു. ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ സാഹിറ. എൻ ഉദ്ഘാടനം നിർവ്വഹിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയർപേർസൺ കെ ടി സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഹൈറുന്നിസ പി. എം സ്വാഗതവും , ശ്രീധരീയം ഐ ക്ലിനിക് മെഡിക്കൽ ഓഫീസർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments