Ticker

6/recent/ticker-posts

പശ്ചിമേഷ്യയിൽ നിർണ്ണായക മാറ്റങ്ങൾ: ഇറാന് പുതിയ പരമോന്നത നേതാവ്; യുഎഇയിൽ വീണ്ടും ആക്രമണം

 


ദുബായ്/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ ഇറാനിൽ പുതിയ രാഷ്ട്രീയ മാറ്റങ്ങൾ. കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമനെയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്‌തബ അലി ഖമനെയിയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. 55-കാരനായ മുജ്‌തബ ഖമനെയി, അലി ഖമനെയിയുടെ രണ്ടാമത്തെ മകനാണ്.

ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ്

മേഖലയിലെ സുരക്ഷാ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. യുഎഇയെയും അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.

ഫുജൈറയിൽ വീണ്ടും ഡ്രോൺ ആക്രമണം

യുഎഇയിലെ ഫുജൈറയിലുള്ള എണ്ണവ്യവസായ മേഖലയ്ക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തെത്തുടർന്ന് മേഖലയിൽ നേരിയ തീപ്പിടിത്തം ഉണ്ടായെങ്കിലും ഉടൻ തന്നെ തീയണച്ചതായി ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. യുഎഇക്ക് പുറമെ സൗദി അറേബ്യയ്ക്ക് നേരെയും ആക്രമണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്

Post a Comment

0 Comments