Jaleel payyoli
ഇന്ന് തൻ്റെ ജന്മദിനം ആണ് അതിനാൽ വീട്ടിൽ നോമ്പ് തുറ ഒരുക്കണം അതിൻ്റെ ഭാഗമായി ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനായിരുന്നു പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം പയ്യോളി അങ്ങാടിയിലേക്ക് പുറപ്പെട്ടത്. എന്നാൽ അവിടെയെത്തും മുമ്പ് വഴിയിൽ വെച്ച് ശാശ്വത ലോകത്തേക്കുള്ള യാത്രക്കായി മരണം തട്ടിയെടുത്തു.സ്കൂട്ടറിന്റെ ടയർ പൊട്ടി ഉണ്ടായ അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും പരിക്കേറ്റു ദുരന്ത വാർത്ത കേട്ട് ഞായറാഴ്ച നാട് ഉണർന്നപ്പോൾ 16 വയസ്സ് പൂർത്തിയാക്കി മരണത്തിലേക്ക് മടങ്ങുമെന്ന് ആരും നിനച്ചിരുന്നില്ല.ഹനീഫ -റംല ദമ്പതികളുടെ മകനായ മുഹമ്മദ് ബിലാൽ ഷുഹൈബ,സൽമ സഹോദരിമാരുടെയും ഏക അനുജൻ കൂടിയായിരുന്നു. നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു അവൻ. മരണവാർത്ത കേട്ട് പയ്യോളി ബീച്ച് റോഡിലെ ഇരുമ്പെടുത്ത് ചാലിൽ വീട്ടിലേക്ക്ഒഴുകിയെ ത്തിയവരുടെ കണ്ണുകൾ നിറഞ്ഞു . കാപ്പാട് ഇലാഹിയ കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് ബിലാലിനെ അവസാന നോക്കു കാണാൻ സഹപാഠികൾ എത്തി കൂട്ടുകാരൻ്റെ ചേതനയറ്റ ശരീരം കണ്ട് കരച്ചിൽ അടക്കാൻ കഴിയാതെ അവർ വിങ്ങിപ്പൊട്ടി.വിദേശത്ത് ആയിരുന്ന പിതാവ് ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ഖബറടക്കൽ ചടങ്ങുകൾക്ക് തയ്യാറായി നിൽക്കുന്ന അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ എത്തിയത്. മകന് അന്ത്യചുംബനം അർപ്പിച്ച് കണ്ണീരോടെ പിതാവ് യാത്രാമൊഴിനൽകി.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.