Ticker

6/recent/ticker-posts

പയ്യോളി അങ്ങാടിയിൽ കിടപ്പുരോഗിയായ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


​തുറയൂർ: പയ്യോളി അങ്ങാടി മുണ്ടാളിത്താഴ ഭഗവതി ക്ഷേത്രത്തിന് സമീപം അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടാളിത്താഴ മാധവി (88), മകൻ സജീഷ് (48) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ അയൽവാസികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്.
​ഡിസ്‌കിലെ എല്ല് പൊട്ടിയതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി മാധവി പൂർണ്ണമായും കിടപ്പിലായിരുന്നു. അമ്മയും മകനും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ വീട്ടുപറമ്പിൽ നാട്ടുകാരുടെ സഹായത്തോടെ മതിൽ കെട്ടുന്ന പ്രവൃത്തി ഇന്ന് നടക്കുന്നുണ്ടായിരുന്നു. ഇതിനായി രാവിലെ എത്തിയ അയൽവാസികൾ വീട്ടുകാരെ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മരണവിവരമറിയുന്നത്.
 മാധവിയുടെ മൃതദേഹം കിടപ്പുമുറിയിലും, മകൻ സജീഷിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
​പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments