Ticker

6/recent/ticker-posts

താലൂക്ക്‌ ആയുര്‍വേദ ആശുപത്രിയില്‍ പേ വാര്‍ഡ്‌ ബ്ലോക്ക്‌ ഉദ്ഘാടനം




പയ്യോളി താലൂക്ക്‌ ആയുര്‍വേദ ആശുപത്രിയില്‍ പയ്യോളി നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 36  ലക്ഷം രൂപ ചിലവഴിച്ച് പുതിയതായി പണി കഴിപ്പിച്ച പേ വാര്‍ഡ്‌ ബ്ലോക്കിന്‍റെ ഉദ്ഘാടനം   നഗരസഭ ഉപാധ്യക്ഷൻ . മുജേഷ്‌ ശാസ്ത്രിയുടെ അദ്ധ്യക്ഷതയില്‍ നഗരസഭ അദ്ധ്യക്ഷ  സാഹിറ എന്‍. നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു കെ. ടി. സ്വാഗതം പറഞ്ഞ ചടങ്ങിൽ  ഫാത്തിമ സി. പി, ബാലകൃഷ്ണന്‍ പി,  കുഞ്ഞാമു പി. ഹൈറുന്നിസ പി. എം., . ബാബു എം. വി.,. ജയകൃഷ്ണൻ, . അബ്ദുറഹ്മാൻ വി. കെ.,

 രവീന്ദ്രൻ കുറുമണ്ണിൽ, . മുഹമ്മദ് ബഷീർ,. മനോജ് പി. വി.. സുധീഷ് രാജ് കൂടയിൽ, . പ്രഭാകരൻ പ്രശാന്തി, ., . ചന്ദ്രൻ മൂഴിക്കൽ,  ഷജിമിന, ഡോ. ഹൈറുന്നിസ എൻ. കെ.  എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് എൻ. നന്ദി പറഞ്ഞു.

Post a Comment

0 Comments