Ticker

6/recent/ticker-posts

മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പിൻവലിച്ചു


മഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി കെ.എം. അഷ്റഫിനെ മത്സരരംഗത്തുനിന്ന് പിൻവലിക്കാൻ പാർട്ടി തീരുമാനിച്ചു. മഞ്ചേശ്വരം ഉപ്പളയിൽ ചേർന്ന പാർട്ടി യോഗത്തിലാണ് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനിച്ചത്. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി. അബ്ദുൽ ലത്തീഫിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് സ്ഥാനാർത്ഥിയെ പിൻവലിക്കാനുള്ള തീരുമാനമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. 

Post a Comment

0 Comments