Ticker

6/recent/ticker-posts

കേരളത്തിൽ തെരുവുനായ ആക്രമണം; 5 വർഷത്തിനിടെ കടിയേറ്റത് 15 ലക്ഷം പേർക്ക്, 122 മരണം


തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം നിയന്ത്രണാതീതമെന്ന് സർക്കാർ കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2021-2025) കേരളത്തിൽ 15,02,737 പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ഇതേ കാലയളവിൽ പേവിഷബാധയേറ്റ് 122 പേർക്ക് ജീവൻ നഷ്ടമായതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
വർദ്ധിക്കുന്ന കണക്കുകൾ:
ഓരോ വർഷം കഴിയുന്തോറും നായയുടെ കടിയേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

2021: 2,21,379 പേർക്ക് കടിയേറ്റു; 11 മരണം.
2025: 3,69,272 പേർക്ക് കടിയേറ്റു; 33 മരണം.
ഏറ്റവും കൂടുതൽ: തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത് - 58,108 പേർ.
നഷ്ടപരിഹാരം പ്രഹസനം:
തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ വലിയ അനാസ്ഥയാണ് തുടരുന്നത്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഇതുവരെ 43 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകിയിരിക്കുന്നത്. നിലവിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ചെയർപേഴ്സനായ സമിതിയാണ് നഷ്ടപരിഹാര കാര്യങ്ങൾ നോക്കുന്നത്.
തെരുവുനായ നിയന്ത്രണ പദ്ധതികൾ പലതും കടലാസിലൊതുങ്ങുമ്പോൾ സാധാരണക്കാരുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്

Post a Comment

0 Comments