Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടമുണ്ടായത്. അരിക്കുളം സ്വദേശിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

അപകടവിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാ സേന ഉടൻ  സ്ഥലത്തെത്തി. പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Post a Comment

0 Comments