Ticker

6/recent/ticker-posts

ഇഫ്താർ ടെന്റ്: യാത്രക്കാർക്കായി നോമ്പുതുറ ഒരുക്കി എസ്കെഎസ്എസ്എഫ് (വീഡിയോ)


പയ്യോളി: റമളാൻ മാസത്തിന്റെ ആദ്യ ദിവസം മുതൽ പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് എസ്കെഎസ്എസ്എഫ് പയ്യോളി മേഖലയുടെ നേതൃത്വത്തിൽ യാത്രക്കാര്ക്കായി ഇഫ്താർ ടെന്റ് പ്രവർത്തിച്ചുവരുന്നു. ദിവസേന വൈകുന്നേരങ്ങളിൽ ബസ് കാത്തിരിക്കുന്നവർക്കും വഴിയാത്രക്കാര്ക്കും നോമ്പുതുറയ്ക്കാവശ്യമായ ഭക്ഷണവും പാനീയവും സൗജന്യമായി വിതരണം ചെയ്യുന്നു.

ദൂരയാത്രക്കാര്ക്ക് സമയബന്ധിതമായി നോമ്പുതുറ നടത്താൻ സൗകര്യമൊരുക്കണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ സജീവ സഹകരണത്തോടെയാണ് ഇഫ്താർ ടെന്റ് വിജയകരമായി മുന്നോട്ട് പോകുന്നത്.
ശാക്കിർ യമാനി, അസീസ് KKP, അർഷാദ് ദാരിമി, മുഹമ്മദ് ദാരിമി, ഹനീഫ ദാരിമി, സിറാജ്, ഹാരിസ്, അബൂബക്കർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുന്നു.
റമളാൻ മാസമുടനീളം പദ്ധതി തുടരുമെന്നും കൂടുതൽ ആളുകൾക്ക് സേവനം ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments