Ticker

6/recent/ticker-posts

ഇടത് വലത് മുന്നണികളുടെ ഫാസിസ്റ്റ് വിരുദ്ധത കാപട്യം: എൻ കെ റഷീദ് ഉമരി



വടകര : ഇടത് വലത് മുന്നണികളുടെ ഫാസിസ്റ്റ് വിരുദ്ധത കാപട്യമാണെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം എൻ കെ റഷീദ് ഉമരി പറഞ്ഞു.തിരുവനന്പുരം കോർപറേഷൻ അടക്കം കേരളത്തിലെ ചില മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും ബി ജെ പി ഭരിക്കുന്നത് ഈ കപട നിലപാടിന്റെ ഫലമാണ്. വടകര നിയോജക മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം പോലുള്ള മണ്ഡലങ്ങളിൽ ബി ജെ പിക്കെതിരെ ഒന്നിച്ചു നിൽക്കാൻ ഇടതു വലതു മുന്നണികൾ തയ്യാറാകണമെന്നും റഷീദ് ഉമരി പറഞ്ഞു. മണ്ഡലം സെക്രട്ടറി ബഷീർ കെ കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുൽ റഹൂഫ് ചോറോട് അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി നാസർ എ പി സംസാരിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ട് സിദ്ദീഖ് പുത്തൂർ, ട്രഷറർ സജീർ വള്ളിക്കാട്,ജോയിൻ്റ് സെക്രട്ടറി സഫീർ വി പി, ഷാജഹാൻ കെവിപി, ജലീൽ ഇകെ വൈക്കിലശ്ശേരി, നവാസ് ഒഞ്ചിയം, മനാഫ് കുഞ്ഞിപ്പള്ളി, നവാസ് വരിക്കോളി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments