മണിയൂർ: ക്രിക്കറ്റ് മണിയൂരിന്റെ ആഭിമുഖ്യത്തിൽ കെയർ സോൺ സംഘടിപ്പിച്ച പ്രഥമ 'കെയർ സോൺ പ്രീമിയർ ലീഗ് സീസൺ 1 ക്രിക്കറ്റ് ടൂർണമെന്റിൽ ജി.സി.സി ഇലവൻ തൊടന്നൂർ ജേതാക്കളായി. 2026 ഫെബ്രുവരി 1 ഞായറാഴ്ച മണിയൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എ.എൽ.എം ഫൈറ്റേഴ്സിനെ പരാജയപ്പെടുത്തിയാണ് തൊടന്നൂർ കിരീടം ചൂടിയത്.
മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജി.സി.സി ഇലവൻ തൊടന്നൂരിന് കെയർ സോൺ ഉടമ നൂറുദ്ദീൻ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. ടൂർണമെന്റിൽ മികച്ച പോരാട്ടം കാഴ്ചവെച്ച് റണ്ണേഴ്സ് അപ്പ് ആയ എ.എൽ.എം ഫൈറ്റേഴ്സിനുള്ള ട്രോഫി ഷൈജു പള്ളിപ്പറമ്പത്ത് വിതരണം ചെയ്തു.
മണിയൂരിലെ കായിക പ്രേമികൾക്ക് വലിയൊരു ക്രിക്കറ്റ് വിരുന്നാണ് മണിയൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈ ടൂർണമെന്റ് സമ്മാനിച്ചത്. മേഖലയിലെ നിരവധി ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മികച്ച ടീം വർക്കിലൂടെയാണ് തൊടന്നൂർ സീസൺ വണ്ണിലെ കിരീടം സ്വന്തമാക്കിയത്. സമാപന ചടങ്ങിൽ കായിക രംഗത്തെ പ്രമുഖരും സംഘാടക സമിതി ഭാരവാഹികളും പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.