Ticker

6/recent/ticker-posts

കോമത്ത് ക്ഷേത്രോത്സവം സമാപിച്ചു


        പടം : സുരേന്ദ്രൻ പയ്യോളിപയ്യോളി : കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നുവന്ന കീഴൂർ കോമത്ത് ഭഗവതി മുത്തശ്ശി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു. സമാപനദിവസം ഗുരു മാർപ്പുലിയൻ ഭഗവതി മുത്താച്ചി കുട്ടിച്ചാത്തൻ ഗുളികൻ എന്നീ മൂർത്തികളുടെ വെള്ളാട്ടും തിറയും ഉണ്ടായിരുന്നു. സമാപന ദിവസം കാലത്ത് കോമത്ത് മുത്താച്ചിയുടെ കീഴൂർ ശിവക്ഷേത്ര ദർശനത്തെ അനുസ്മരിച്ചുകൊണ്ട് നിതീഷ് പെരുവണ്ണാൻ കെട്ടിയാടിയ കോമത്ത് മുത്താച്ചിയുടെ തിറ കീഴൂർ ശിവക്ഷേത്രത്തിൽ ദർശനം നടത്തി. ദേവസ്വം ട്രസ്റ്റ് ബോർഡ് ചെയർമാൻ കെ പി രമേശന്റെ നേതൃത്വത്തിൽ മുത്തച്ചിയുടെ നിറയെ ക്ഷേത്രത്തിൽ സ്വീകരിച്ചു. ക്ഷേത്രത്തിൽ തിരിച്ചെത്തിയ ശേഷം ഉത്സവം സമാപിച്ചു

Post a Comment

0 Comments