Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് പരിക്ക്; അപകടം സ്‌കൂൾ വിട്ട് മടങ്ങവേ


കൊയിലാണ്ടി: സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനി ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. കോതമംഗലം ജി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മണമൽ ചെമ്പിൽ വയൽ ആരാധ്യയ്ക്കാണ് (6 വയസ്സ്) പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിന് സമീപമായിരുന്നു അപകടം.
അപകടത്തെക്കുറിച്ച് ദൃക്‌സാക്ഷികൾ:
നാല് കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് ആരാധ്യ പുറത്തേക്ക് വീണത്. അമിതവേഗതയിലായിരുന്ന ഓട്ടോ പെട്ടെന്ന് വെട്ടിച്ചപ്പോൾ കുട്ടി പുറത്തേക്ക് തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കുട്ടി റോഡിൽ വീണ ശേഷവും ഓട്ടോറിക്ഷ കുറച്ചുദൂരം മുന്നോട്ട് പോയ ശേഷമാണ് നിർത്തിയത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വീഴ്ചയിൽ കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. നിലവിൽ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. റോഡിൽ വീണ ഉടൻ തന്നെ കുട്ടി എഴുന്നേറ്റ് മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.


 

Post a Comment

0 Comments