Ticker

6/recent/ticker-posts

ദുബൈ പയ്യോളി മുനിസിപ്പൽ കെ.എം.സി.സി. നിർദ്ധനരായ കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം നടത്തും.


ദുബൈ പയ്യോളി മുനിസിപ്പൽ KMCC നിർദ്ധനരായ മുനിസിപ്പൽ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം നടത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ട യോഗം ദുബൈ കെ. എംസി.സി കൊയിലാണ്ടി മണ്ഡലം ജനറൽ സിക്രട്ടറി നിഷാദ് മൊയ്തു ഉൽഘാടനം ചെയ്തു. ചെയർമാൻ അസീസ് സുൽതാൻ മുഖ്യപ്രഭാഷണം നടത്തി. പട്ടായി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.പ്രധാനമായും 2026 കലണ്ടർ വർഷത്തെ പരിപാടികൾ യോഗം ചർച്ച ചെയ്തു. മർഹൂം പള്ളിക്കര കുട്ട്യാലി സാഹിബ് മേമ്മോറിയൽ വോളി ബോൾ മേള നടത്താനുള്ള തീരുമാനം എടുത്ത് പറയേണ്ടതാണ്. കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി സി.എച്ച് സെൻ്റർ കവർ വിതരണവും നടത്തി.


, ഫൈസൽ കാട്ടടി, ജലീൽ ടി . പി, മെഹനാസ് നിടിയാണ്ടി,അർഷാദ് ഉസ്താദ്‌, നിഷാദ് ഇയ്യോത്തിൽ, അസ്നാൻ ഹർഷാദ് പി.കെ. സി, റിഹാദ്, സകരിയ, നജീബ്, സഹീർ, അർഷാദ് ഇ.സി, എന്നിവർ പങ്കെടുത്തു. ജനറൽ സിക്രട്ടറി ഷംസീർ വികെ സ്വാഗതവും ട്രഷറർ
നാസർ മൂപ്പൻ നന്ദിയും. പറഞ്ഞു.

Post a Comment

0 Comments