Ticker

6/recent/ticker-posts

പണി പൂർത്തിയാകും മുമ്പ് പാലം ഉദ്ഘടനം: യു ഡി ഫ് പ്രതിഷേധം.

മണിയൂർ : യാത്രാ യോഗ്യമാകും മുമ്പ് മൂഴിക്കൽപ്പാലം ഉദ്ഘാടനം ചെയ്തതിൽ മണിയൂർ പഞ്ചായത്ത് യുഡിഫിൻ്റെ പ്രതിഷേധ സമരം. തെരെഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാകാതെയാണ് ദൃതിപിടിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് വളരെ പരിഹാസ്യമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം പി സി ഷീബപറഞ്ഞു. മാഹി കനാലിൻ്റെ ഭാഗമായി ഒരു പ്രദേശത്തെ വെട്ടി മുറിച്ചപ്പോൾ വർഷങ്ങളായി യാത്രദുരിതം അനുഭവിക്കുന്ന നാട്ടുകാരുടെ പ്രയാസം അധികൃതർ മനസ്സിലാക്കണം. മാത്രവുമല്ല,തറക്കല്ലിടൽ ചടങ്ങ് മണിയൂർ പഞ്ചായത്തിലായിട്ടും ഉദ്ഘാടനം തിരുവള്ളൂർ പഞ്ചായത്തിലേക്ക് മാറ്റിയത് മണിയൂരിൽ എൽ ഡി എഫ് ന് അധികാരം നഷ്ടപ്പെട്ടതിൻ്റെ ജാള്യത മറച്ചു പിടിക്കാൻ വേണ്ടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രതിഷേധ സംഗമത്തിൽയുഡിഫ് ചെയർമാൻ കാണാൻമാസ്റ്റർ , അമ്മദ് മാസ്റ്റർ, ചാലിൽ അഷറഫ്, ബിജിത്ത് ലാൽ തെക്കേടത്ത്, കെ.കെ യൂസഫ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments