Ticker

6/recent/ticker-posts

പെരുമാൾപുരം വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു


തിക്കോടി: വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. തിക്കോടി പെരുമാൾപുരം കിഴക്കൻ കുളങ്ങരയ്ക്ക് സമീപം ചെറുകുറ്റി lസുറുമി (29) ആണ് അന്തരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം.

സംഭവം ഇങ്ങനെ
കഴിഞ്ഞ ജനുവരി 20-ന് രാത്രിയിലാണ് സുറുമി വിഷം കഴിച്ചത്. വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയെ ഉടൻതന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സ നൽകിവരികയായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ്: ജംഷീർ.
മാതാപിതാക്കൾ: മുസ്തഫ, സൗദ.
മക്കൾ: ആദിൽ, അജുവ.
സഹോദരൻ: മുഹമ്മദ് ഷഹൽ

Post a Comment

0 Comments