Ticker

6/recent/ticker-posts

വിടപറഞ്ഞത് കോടിക്കലിന്റെ സ്വന്തം ബാവു മുല്ലാക്ക

 വിട പറഞ്ഞത് കോടിക്കലിന്റെ സ്വന്തം ബാവു മുല്ലാക്ക എല്ലാവരും  സ്നേഹത്തോടെയും ആദരവോടെയും വിളിക്കുന്ന പേരുകളാണ് ബാവു മുല്ലാക്കാ എന്നും ബാവു ഉസ്താദ് എന്നും.
പേരുപോലെ കോടിക്കലിലെ പഴയ തലമുറയിലെ എല്ലാവരുടെയും ഉസ്താദ് ആയിരുന്നു അദ്ദേഹം.മനുഷ്യായുസ്സിന്റെ ഏറ്റവും പ്രധാന ഭാഗം അധ്യാപന ജോലിക്കായിമാറ്റിവെച്ച വലിയ മനുഷ്യനായിരുന്നു അദ്ദേഹം. ആരോടും പരാതിയോ പരിഭവമോ പറയാതെ കുറഞ്ഞ വാക്കുകളും നിറപുഞ്ചിരിയുമായി ജീവിച്ചു. അതിനിടെ മികച്ച മദ്രസ അധ്യാപകനുള്ള ആദരവും ഇദ്ദേഹത്തെ തേടി പലതവണ എത്തിയിരുന്നു.ഖുർആൻ പഠിപ്പിക്കാൻ പ്രത്യേകം കഴിവു തന്നെ ഉണ്ടായിരുന്നു ബാവു ഉസ്താദിന്.  മദ്രസ അധ്യാപനത്തിൽ 40 വർഷത്തോളം കാലം സേവനമനുഷ്ഠിച്ചഈ ഗുരുവര്യൻ അങ്ങനെയാണ് കോടിക്കൽ പ്രദേശത്തിൻറ സ്വന്തം ഉസ്താദായി മാറിയത്.
കൂടാതെ പ്രദേശത്തുകാരുടെ ഒരു ചെറു വൈദ്യൻ കൂടിയായിരുന്നു അദ്ദേഹം. ചെറിയ അസുഖങ്ങൾക്ക് ചികിത്സ തേടി പലരും മൂന്നു തെങ്ങിലെ വീട്ടിൽ എത്തുന്നത് സർവ്വസാധാരണമായിരുന്നു. പലരുടെയും അസുഖങ്ങൾക്ക് പെട്ടെന്ന് തന്നെ ശമനം ലഭിച്ചതായും അനുഭവസ്ഥർ പങ്കുവെച്ചിരുന്നു.മനോഹരമായ കയ്യെഴുത്തിൽ കുറിച്ച മരുന്നും വാങ്ങി കഴിച്ച് അസുഖം ഭേദമായവരാണ് അധികപേരും. ബൗദ്ധിക ജീവിതത്തിൻറെ ആഡംബരങ്ങളിലോ ആസ്വാദനത്തിലോ തെ ല്ലും പെട്ട് പോകാതെ ആത്മീയ കാര്യങ്ങൾക്ക് ഊന്നൽ നൽകി പുണ്യമാസത്തിന്റെ ദിനരാത്രങ്ങളിൽ പങ്കുചേരാൻ ആത്മീയ ലോകത്തേക്ക് യാത്രയായി .അദ്ദേഹത്തെ അനുസ്മരിക്കാൻ ജീവിതത്തിൻറെ വലിയ ഭാഗം തന്നെ സമർപ്പിച്ച ഷറഫുൽ ഇസ്ലാം മദ്രസയിൽ  നാട്ടുകാരും പൗരപ്രമുഖരും ഒത്തുചേർന്നു

Post a Comment

0 Comments