Ticker

6/recent/ticker-posts

കേരളത്തിൽ യു. ഡി. എഫിനെ അധികാരത്തിലേറ്റാൻ ജനങ്ങൾ കാത്തിരിക്കുന്നു സ്വാദിഖലി ശിഹാബ്തങ്ങൾ



പേരാമ്പ്ര : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽയു .ഡി. എഫിനെ വൻഭൂരി പക്ഷത്തിന് അധികാരത്തിലേറ്റാൻ ജനം കാത്തിരി ക്കു കയാണെന്ന് മുസലിം ലീഗ് സം സ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 
നിയമസഭാ തിരഞ്ഞെ ടുപ്പിൻ്റെ സെമിഫൈനൽ ആയ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ യു ഡി എ ഫിൻ്റെ വിജയം ഇതിൻ്റെ തെളിവാണ് , പേരാമ്പ്ര നിയോജക മണ്ഡലം ഉൾപ്പടെ യു.ഡി.എഫ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു 
വാളൂർ മേഖല മുസ്‌ലിം ലീഗ് ഓഫീസ് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. എംകെ അബ്ദുറസാഖ് അധ്യക്ഷം വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ പി പി അൻവർസാദത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്‌ എം എ റസാഖ് മാസ്റ്റർ, സിപി എ അസീസ് , സാജിദ് നടുവണ്ണൂർ , ആർ കെ . മുനീർ, സി.എച്ച് ഇബ്രാഹിം കുട്ടി , ടി.കെ. എ ലത്തീഫ് , ടി . പി നാസർ , എസ്. കെ അസൈനാർ , വി.പി. അബ്ദുൽ സലാം മാസ്റ്റർ, വഹീദ പാറേമ്മൽ, ടി. പി 
നാസർ, എം.സി അസ്സയിനാർ , നസീമ പുത്തലത്ത് , പ്രസംഗിച്ചു . ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സി.കെ അജീഷ്മാസ്റ്റർ, സ്വപ്ന രനീഷ് , നസീറ ടീച്ചർ, പി.സി റസ്‌ലസിറാജ് എന്നിവരെ ആദരിച്ചു ഷഹീർ മുഹമ്മദ് രയരോത്ത് സ്വാഗതവും, ബഷീർ തൈക്കണ്ടി നന്ദിയും പറഞ്ഞു
 

Post a Comment

0 Comments