Ticker

6/recent/ticker-posts

കിത്താബ് ലിറ്ററേച്ചർ ഫസ്റ്റ് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ ഗ്രീൻപരൈസോ ഹാളിൽ  നടക്കുന്ന കിത്താബ് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഉദ്ഘാടന സമ്മേളനംകവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ടി എം ശശി അധ്യക്ഷത വഹിച്ചു ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ് മുഖ്യാതിഥിയായി. ലൈബ്രറി കൗൺസിൽ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി എൻ. ആലി, പുരോഗമന കലാസാഹിത്യ സംഘം ബാലുശ്ശേരി ഏരിയ സെക്രട്ടറി പി കെ മുരളി സംസ്കാരസാഹിതി ജില്ലാ ചെയർമാൻ കാവിൽ പി മാധവൻ,  സംസ്ഥാന സെക്രട്ടറി ഒ. കെ.മുരളി കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
 തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളാണ് ഓരോ സെഷനിലും ചർച്ച ചെയ്യുന്നത് സ്വതന്ത്രമായ എഴുത്തിനും വായനയ്ക്കും സംവാദത്തിനുള്ള പൊതുഇടമായി കിത്താബ് ഫെസ്റ്റ് വേദിയാകും. പുസ്തകങ്ങളുടെ ഉത്സവം, വായന,ചർച്ച,സംവാദം എന്നിവ രണ്ട് ദിവസങ്ങളിലായി നടക്കുന്നു.
 രാജൻ നരയങ്കുളം സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ വി സത്യൻ നന്ദി അറിയിച്ചു.

Post a Comment

0 Comments