Ticker

6/recent/ticker-posts

എ.വി. അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ‘ഒപ്പം’ സഹവാസ ക്യാമ്പ്


 എ.വി. അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് കോളേജ് ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെയും സൗഹൃദപരമായ സമീപനത്തോടെയും കടന്നുവരാൻ സഹായിക്കുന്നതിനായി “ഒപ്പം” എന്ന പേരിൽ രണ്ടുദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം, കൂട്ടായ്മ മനോഭാവം, ആശയവിനിമയ കഴിവ് എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ്.
ക്യാമ്പിന്റെ ഉദ്ഘാടനം സലഫിയ അസോസിയേഷൻ സെക്രട്ടറി ജനാബ് എ.വി. അബ്ദുള്ള നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു ഡോ. ആർ.കെ. സതീഷ്. സ്വാഗതം ആശംസിച്ചത് ക്യാമ്പ് കോഓർഡിനേറ്റർ പ്രവീൺ ജി ആയിരുന്നു.
സലഫിയ അസോസിയേഷൻ സെക്രട്ടറി ശ്രീ. അസീസ് എ.പി 
ഡോ. വൈസ് പ്രിൻസിപ്പിൾ നിഹാസ് ,സി.കെ. വിജയൻ, ശ്രീമതി ത്രേസ്യ, ശ്രീ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിക്ക് നന്ദി രേഖപ്പെടുത്തിയത് ശ്രീമതി ഹസീന ആയിരുന്നു.
രണ്ടുദിവസം നീണ്ടുനിന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് പഠനപരമായും വിനോദപരമായും സമ്പന്നമായ അനുഭവങ്ങൾ നൽകി.
ആദ്യ ദിവസം (30-ാം തീയതി) സ്റ്റുഡന്റ് ട്രെയിനർ ദിൽജിത് നയിച്ച ഇന്ററാക്ടീവ് സെഷൻ ശ്രദ്ധേയമായി. ആത്മവിശ്വാസം വർധിപ്പിക്കൽ, കൂട്ടായ പ്രവർത്തനം, നേതൃത്വ ഗുണങ്ങൾ വികസിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള പ്രവർത്തനങ്ങളാണ് സെഷനിൽ ഉൾപ്പെടുത്തിയിരുന്നത്.
രണ്ടാം ദിവസം (31-ാം തീയതി) നടന്ന സൂമ്പാ ഡാൻസ് സെഷൻ ക്യാമ്പിൽ ഉന്മേഷം നിറച്ചു. തുടർന്ന് സോഫ്റ്റ് സ്കിൽ ട്രെയിനർ അനിരുദ്ധ് മാധവ് നയിച്ച ക്ലാസ് വിദ്യാർത്ഥികൾക്ക് ആശയവിനിമയ നൈപുണ്യങ്ങൾ, ശരീരഭാഷയുടെ പ്രാധാന്യം, വ്യക്തിത്വ വികസനം എന്നിവയിൽ പ്രായോഗിക അറിവുകൾ നൽകി.
ഐസ് ബ്രേക്കിംഗ് പ്രവർത്തനങ്ങൾ, ടീം ബിൽഡിംഗ് ഗെയിമുകൾ, പ്രചോദനാത്മക ക്ലാസുകൾ, കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളായി. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പുതിയ സൗഹൃദങ്ങളും കൂട്ടായ്മയുടെ ആത്മാവും ആത്മവിശ്വാസവും നേടാനായതായി അവർ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments