Ticker

6/recent/ticker-posts

സിഎച്ച് സൗധം ഉൽഘാടനത്തോടനുബന്ധിച്ച് പ്രവാസി സംഗമം സംഘടിപ്പിച്ചു



നന്തി ബസാർ: തിക്കോടി സി.എച്ച് സൗധം ഉൽഘാടനത്തോടനുബന്ധിച്ച് നടന്ന പ്രവാസി സംഗമം വി.കെ.മൊയ്തു ഹാജി നഗറിൽ യു.എ.ഇ. നേഷനൽ കൗൺസിൽ സിക്രട്ടറി അൻവർ നഹ ഉൽഘാടനം ചെയ്തു. ഹംസ കുന്നുമ്മൽ അദ്ധ്യക്ഷനായി. മഹാമാരിയിൽ ലോകം മരവിച്ചപ്പോൾ ജനകീയമായി കോവിഡിനെ ഉപരോധിച്ച രാജ്യത്ത് അൽപം പോലും ഭയപ്പെടാതെ സേവനം നടത്തിയ കെ എം സി സി പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണന്നും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച്പ്രവാസികളെ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുവാൻ സാധിക്കാത്തത് പോരായ്മയാണന്നും അൻവർ നഹ പറഞ്ഞു.. കെ.പി. ഇമ്പിച്ചി മമ്മു ഹാജി മുഖ്യാഥിതിയായി. ജില്ല സിക്രട്ടറി ടി.ടി.ഇസ്മയിൽ , ഒ.കെ. ഫൈസൽ,വി.ഹാഷിം കോയതങ്ങൾ, പി.എം. മൊയ്തു, അസ്സു ഗുരുക്കൾ, ബഷീർ തിക്കോടി, ഷഫീഖ് പറമ്പത്ത്, എം.സി. റസാഖ്, അബുബക്കർ അൽ മാസ് , ഷരീഫ്, റാപി പുറക്കാട്, സംസാരിച്ചു. സഅദ് പുറക്കാട് സ്വാഗവും, എ.കെ. ഹമീദ് നന്ദിയും പറഞ്ഞു. റാപി പുറക്കാട് ഖിറാഅത്ത് നടത്തി.

 

Post a Comment

0 Comments