Ticker

6/recent/ticker-posts

വടകര റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഓട്ടോ പ്രീപെയ്ഡ് ബൂത്ത് ഉദ്ഘാടനം ചെയ്തു


വടകര :  നഗരത്തിലെ യാത്രക്കാർക്ക് സുരക്ഷിതവും ക്രമബദ്ധവുമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി സ്ഥാപിച്ച ഓട്ടോ പ്രീപെയ്ഡ് ബൂത്ത് ഉദ്ഘാടനം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജു ഐ.പി.എസ് നിർവഹിച്ചു ദക്ഷിണ റെയിൽവേയും കോഴിക്കോട് റൂറൽ പോലീസും വടകര ടൗൺ റോട്ടറിയും സംയുക്തമായ സഹകരണത്തോടെയാണ് ബൂത്ത് പ്രവർത്തനം ആരംഭിച്ചത്.
. ചടങ്ങിൽ വെയിൽവേ, പോലീസ് ഉദ്യോഗസ്ഥർ, ഓട്ടോ ഡ്രൈവർ യൂണിയൻ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
പ്രീപെയ്ഡ് സംവിധാനത്തിലൂടെ യാത്രാ നിരക്ക് മുൻകൂട്ടി നിശ്ചയിക്കുന്നതിനാൽ യാത്രക്കാർക്ക് കൃത്യമായ യാത്രാ നിരക്ക് ഉറപ്പ് വരുത്താനും , ഓട്ടോ ഡ്രൈവർമാർക്ക് സമചിതമായ വരുമാനം ഉറപ്പാക്കാനും കഴിയും. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും നഗരത്തിലെ ഗതാഗത ക്രമീകരണം മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായകരമാകും.

Post a Comment

0 Comments