Ticker

6/recent/ticker-posts

ക്വാറിയിൽ മണ്ണിടിഞ്ഞുവീണ് ലോറി ഡ്രൈവർ മരിച്ചു


കണ്ണൂർ: കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. നരവൂർപാറ സ്വദേശി സുധിയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കുമ്പളത്തൊടിയിലുള്ള ക്വാറിയിലായിരുന്നു അപകടം നടന്നത്.

ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന ജോലിക്കിടെ ക്വാറിയുടെ ഒരു വശത്തെ മണ്ണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നു. ലോറിയുടെ പിൻഭാഗം പൂർണ്ണമായും മണ്ണിനടിയിലായി. ഈ സമയത്ത് വാഹനത്തിന് സമീപമുണ്ടായിരുന്ന സുധി മണ്ണിനടിയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ക്വാറിയിലുണ്ടായിരുന്ന ജെ.സി.ബി ഉപയോഗിച്ച് പ്രാദേശികമായി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വലിയ അളവിൽ മണ്ണ് വീണത് തടസ്സമായി.

പിന്നീട് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് സുധിയെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്

Post a Comment

0 Comments