Ticker

6/recent/ticker-posts

സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പുറത്താക്കി


​കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചു. പാർട്ടി അച്ചടക്ക നടപടികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന നിർണ്ണായക യോഗത്തിന് ശേഷമാണ് വാർത്താസമ്മേളനത്തിലൂടെ ഈ തീരുമാനം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തന്നെ കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ ശുപാർശ ചെയ്തിരുന്നു.
​പാർട്ടി വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചുവെന്നതാണ് പ്രധാന ആരോപണം. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ ചട്ടുകമായി മാറിയെന്നും കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ നേരത്തെ തന്നെ (2022 ഏപ്രിലിൽ) ജില്ലാ കമ്മിറ്റി വിശദമായി ചർച്ച ചെയ്ത് തീരുമാനമെടുത്തവയാണെന്നും, ഇപ്പോൾ പാർട്ടിക്കെതിരെ ഉയരുന്ന അജണ്ടകൾ ആസൂത്രിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ കമ്മിറ്റി അംഗമായ ശേഷവും കുഞ്ഞികൃഷ്ണൻ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാടുകൾ തുടർന്നതാണ് നടപടിയിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments