Ticker

6/recent/ticker-posts

റിപ്പബ്ലിക് ദിനം ആഘോഷിച്ചു



 കൊയിലാണ്ടി:മന്ദംകാവ് എ എൽ പി സ്കൂൾ രാജ്യത്തിൻ്റെ എഴുപത്തി ഏഴാം റിപ്പബ്ലിക് ദിനം  ആഘോഷിച്ചു. രാവിലെ 9 മണിയ്ക്ക് ഹെഡ്മിസ്ട്രസ് സിന്ധു പി എം കെ പതാകയുയർത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ദിൽഷമക്കാട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് മഞ്ജു മഹേഷ്, മഞ്ജുഷ.പി എസ് , ജെസ്ലി എം, വിഷ്ണു പ്രിയ എന്നിവർ സംസാരിച്ചു. റിപ്പബ്ലിക് ദിന പ്രതിജ്ഞയ്ക്കുശേഷം കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പായസവിതരണവും ഉണ്ടായിരുന്നു.

Post a Comment

0 Comments