Ticker

6/recent/ticker-posts

ചെങ്ങോട്ട്കാവില്‍ ട്രെയിനിടിച്ച് മരണം: മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല


​കൊയിലാണ്ടി: ചെങ്ങോട്ട്കാവില്‍ ട്രെയിനിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് വൈകുന്നേരം 6.15-ഓടെ ചെങ്ങോട്ട്കാവ് പാലത്തിന് സമീപത്തെ റെയില്‍വെ ട്രാക്കിലായിരുന്നു അപകടം. സാരി ധരിച്ച സ്ത്രീയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
​നേത്രാവതി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. അപകടത്തെത്തുടര്‍ന്ന് ട്രെയിന്‍ ഏതാണ്ട് അരമണിക്കൂറോളം സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടു. മൃതദേഹം പൂർണ്ണമായും ചിന്നിച്ചിതറിയ അവസ്ഥയിലായതിനാൽ മരിച്ച വ്യക്തിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments