Ticker

6/recent/ticker-posts

വടകരയിൽ ഓട്ടോയാത്രക്കിടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് യുവതികൾ പോലീസ് പിടിയിൽ


വടകര: നഗരത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മൂന്നര പവൻ സ്വർണ്ണമാല കവരാൻ ശ്രമിച്ച രണ്ട് യുവതികൾ പിടിയിലായി. വടകര പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം നടന്നത്.
​സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
​വടകര 110 കെ.വി സബ്സ്റ്റേഷൻ പരിസരത്തെ ബസ് സ്റ്റോപ്പിൽ നിന്നും വടകര ടൗണിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു പരാതിക്കാരിയായ യുവതി. ഇതേ ഓട്ടോയിൽ യാത്രക്കാരായി കയറിയ മറ്റ് രണ്ട് യുവതികൾ ചേർന്നാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ ഉടൻ തന്നെ പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവെക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
​തുടർന്ന് സ്ഥലത്തെത്തിയ വടകര പോലീസ് രണ്ട് യുവതികളെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു. തിരക്കുള്ള ഇടങ്ങളിൽ യാത്ര ചെയ്യുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Post a Comment

0 Comments