Ticker

6/recent/ticker-posts

കാളിദാസൻ പ്രകൃതിയെ പ്രണയിച്ച കവി



വിലാസലോലമായ പ്രകൃതിയോടുള്ള അഗാധ പ്രണയത്തിന്റെ സാക്ഷ്യപത്രമാണ് മഹാകവി കാളിദാസന്റെ യൗവനകാലകൃതിയായ "ഋതുസംഹാരം" എന്ന് പ്രമുഖ സാഹിത്യചിന്തകൻ പദ്മപ്രഭ അഭിപ്രായപ്പെട്ടു. പ്രസ്തുത കാവ്യത്തിന് രാജഗോപാലൻ കാരപ്പറ്റ രചിച്ച മലയാളവിവർത്തനം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതജ്ഞനും ഗ്രന്ഥകർത്താവുമായ വി.ടി മുരളി പുസ്തകം ഏറ്റുവാങ്ങി. വട്ടോളി നേഷനൽ ഹയർസെക്കന്ററി സ്കൂളിലൊരുക്കിയ "കെ.വി ചോയി മാസ്റ്റർ നഗറി"ൽ അഡ്വ:ടി.നാരായണൻ വട്ടോളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി.രാധാകൃഷ്ണൻ പുസ്തകാവലോകനം നടത്തി.
പ്രൊഫ: കെ.പി.അമ്മുക്കുട്ടി ദീപപ്രോജ്ജ്വാലനവും ചരിത്ര ഗവേഷകൻ പി.ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണവും നടത്തി. 
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കന്നഡ പദ്യത്തിന് 
എ - ഗ്രേഡ് കരസ്ഥമാക്കിയ നൈതിക .ആർ. പ്രാർത്ഥനാഗീതം ആലപിച്ചു.
ഡോ. ചെറുവാച്ചേരിരാധാകൃഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് അംഗം എൻ.വി.ചന്ദ്രൻ , നാസർ കക്കട്ടിൽ .,ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എ.മനോജ്, മുൻപ്രിൻസിപ്പൽ കെ.പി.സുരേഷ്, കെ. റൂസി, ഓർമ റഫീഖ്, കൃഷ്ണ വിദ്യാസാഗർ, സി.പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments